ദൈവത്തിൻ്റെ മുമ്പിൽ മുട്ടുകുത്തുന്നില്ലെങ്കിൽ ശത്രുവിൻ്റെ മുമ്പിൽ മുട്ടു കുത്തേണ്ടി വരും, മുന്നറിയിപ്പുമായി ഷെവ.ബെന്നി പുന്നത്തറ

കർത്താവിന്റെ മൗതിക ശരീരമായ സഭയ്ക്കുള്ളിൽ സാത്താൻ ഉണ്ടോ എന്താണ് സാത്താൻ ഇപ്പോൾ സഭയ്ക്കകത്ത് ചെയ്തുകൊണ്ടിരിക്കുന്നത് സഭയിന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളുടേയും ഉറവിടം സാത്താനിക പ്രേരിതമാണെന്നും വെറും മാനുഷിക ശക്തി കൊണ്ട് മാത്രം പരിഹരിക്കാനാകില്ലെന്നും ഷെവലിയർ ബെന്നി പുന്നത്തറ അഭിപ്രായപ്പെട്ടു. പ്രബലമായി കൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളും ഭിന്നതകളും സാത്താനിക് സാന്നിധ്യത്തിന്റെ അടയാളങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. സൺഡേ ശാലോം പത്രത്തിന്റെ ഈസ്റ്റർ പതിപ്പിനു വേണ്ടി എഴുതിയ എഡിറ്റോറിയലിലാണ് ഈ വിഷയം പരാമർശിക്കപ്പെട്ടിരിക്കുന്നത്. സഭയെ ആന്തരികമായി ദുർബലമാക്കുന്ന ഭിന്നതകളുടെ പിന്നിൽ ഈ പൈശാചിക ശക്തിയുടെ പ്രവർത്തനമാണെന്ന് മനസ്സിലാക്കാനും പ്രവർത്തിക്കാനും കഴിഞ്ഞില്ലെങ്കിൽ നാം കൂടുതൽ ദുർബലരായി നശിക്കുമെന്നും എഡിറ്റോറിയൽ തുടരുന്നു. സാത്താനിക പ്രവർത്തനത്തിന്റെ ഏറ്റവും വലിയ അടയാളമാണ് സഭയ്ക്കകത്തുള്ള ഭിന്നതകളും ആശയക്കുഴപ്പങ്ങളും. വചനപ്രഘോഷണം ക്കിടയിൽ പോലും ആശയവൈരുധ്യങ്ങൾ പ്രബലമായി കഴിഞ്ഞു. ഈ ആന്തരിക ഭിന്നതയാണ് സഭയെ ഇന്ന് ദുർബലമാക്കുന്നത്. സഭാ സമൂഹങ്ങളുടെ എല്ലാം നാശം ആരംഭിച്ചത് ഭിന്നതയും കക്ഷി വഴക്കുകളും മൂലമാണ്. ഈജിപ്തിലെല്ലാം ആന്തരിക ഐക്യം നഷ്ടപ്പെട്ടു ദുർബലമായ സഭാസമൂഹങ്ങളാണ് ശത്രുവിന്റെ കരാളഹസ്തങ്ങൾക്ക് വിധേയമായത്.കേരള സഭ ഇതു മനസ്സിലാക്കണം. ദുരഭിമാനവും വാശിയും ഉപേക്ഷിച്ച് ഐക്യത്തിലേക്കു വരാതെ സഭയുടെ പ്രതിസന്ധികളെ അതിജീവിക്കാൻ നമുക്കാകില്ലെന്ന് ഷെവലിയർ ബെന്നി പുന്നത്തറ പറഞ്ഞു ആത്മാവിന്റെ പ്രവൃത്തിയാണു ഐക്യപ്പെടൽ. അനൈക്യം സഭയിൽ ദൈവാത്മാവിന്റെ സാന്നിധ്യം കുറയ്ക്കുന്നു എന്നതിന്റെ അടയാളം കൂടിയാണ്. സാത്താനിക വ്യാപാരികളായ കലഹവും ഭിന്നതയും വാത്സല്യവും അരങ്ങുതകർക്കുമ്പോൾ ശത്രുക്കളെ നേരിടാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.കേരള സഭയ്ക്ക് ശുഭമായ ഒരു ഭാവിയുണ്ട് എന്നാൽ നാം ദൈവത്തിന്റെ മുന്നിൽ മുട്ടുമടക്കുന്നി ല്ലെങ്കിൽ ശത്രുക്കളുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരും.നാം അനുഭവിക്കുന്ന എല്ലാ നിസ്സഹായത കളും ദൈവതിരുമുമ്പിൽ ശരണപ്പെടാനുള്ള വിളിയാണ്. അത് മാത്രം നിറവേറ്റിയാൽ മതിയെന്ന് തീരുമാനമെടുത്താൽ നമ്മുടെ മനസ്സുകളെ ബലിയർപ്പിക്കാൻ നമുക്ക് കഴിയും. അപ്പോൾ ദുഃഖവെള്ളി കൾ ഈസ്റ്ററിന് വഴിമാറും. അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സൺഡേ ശാലോം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group