101 നിര്‍ധന കുടുംബങ്ങള്‍ക്കു 3000 രൂപ:നവജീവന്‍ കാരുണ്യപദ്ധതിക്ക്‌ തുടക്കം കുറിച്ചു.

കോട്ടയം :മഹാമാരിയും പ്രളയവും ദുരിതത്തിലാക്കിയ ജനങ്ങൾക്ക് സഹായം നൽകുന്ന കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പെരുവന്താനം നിർവഹിച്ചു.

കോട്ടയം നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ചിരിക്കുന്ന പദ്ധതി വഴി നാനാജാതിമതസ്ഥരായ അർഹതപ്പെട്ട 101 കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം മൂ ന്നു മാസത്തേക്ക് ഉപജീവന സഹായമായി ലഭിക്കും.

സഹോദരങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹായിക്കുന്ന നല്ല സമരിയാക്കാര നാവുന്നതിന് നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ജോസ് പുളിക്കൽ പറഞ്ഞു. പി.യു. തോമസിന്റെയും നവജീവൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയുമായി സഹകരിച്ചാണ് നവജീവൻ ട്രസ്റ്റ് പദ്ധതി പൂർത്തീകരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group