തീവ്രവാദികളുടെ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും വീടുകൾക്ക് തീയിടുകയും ചെയ്തതായി റിപ്പോർട്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എ.ഡി.എഫ്) അംഗങ്ങളാണ് ക്രൂരമായ ആക്രമണo നടത്തിയത്.

പ്രദേശത്തെ സമാധാനം തകർക്കാനും പ്രദേശവാസികളിൽ ഭയം നിറയ്ക്കാനും ആണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെത്തുടർന്ന് എ.ഡി.എഫ് ഭീകരർ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ ആക്രമണം നിരവധി ആളുകളെയാണ് ഭവനരഹിതരാക്കിയത്. എ. ഡി.എഫ് വിമതരുടെ ക്രൂരവും പ്രാകൃതവുമായ നടപടികൾ ഒരിക്കൽ സമാധാനപരമായിരുന്ന ഗ്രാമത്തെ ഭയത്തിന്റെ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ബെനിയിലെ ഒരു കത്തോലിക്ക ബിഷപ്പ് ആക്രമണത്തെ അപലപിക്കുകയും സമൂഹത്തിൽ പ്രവേശിക്കുന്ന അപചയത്തെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.

“മനുഷ്യ ജീവനോടും അന്തസ്സിനോടും ഈ തീവ്രവാദികൾ കാണിക്കുന്ന ധിക്കാരപരമായ അവഗണന, ഇത്തരം ക്രൂരമായ അക്രമങ്ങളിൽ നിന്ന് നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷാ നടപടികളുടെയും ശക്തമായ തീവ്രവാദ വിരുദ്ധ ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പുവരുത്തുന്നതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഗ്രാമവാസികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസത്തിനും സങ്കൽപ്പിക്കാനാവാത്ത ദുരന്തങ്ങൾക്കിടയിൽ അവരുടെ ജീവിതം പുനഃനിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിനും തെളിവാണ്.“ – ബിഷപ്പ് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m