എം​.എ​സ്.ടി​ സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ആരംഭിച്ചു

എം​.എ​സ്.ടി​ സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​ഷി​തപ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന സെ​ന്‍റ് തോ​മ​സ് മി​ഷ​ണ​റി സൊ​സൈ​റ്റി​യെ​യും അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും പു​തി​യ​താ​യി രൂ​പം​കൊ​ണ്ട ഡ​ല്‍ഹി റീ​ജ​നും ഒ​റീ​സാ​മി​ഷ​നും ക​ർ​ദി​നാ​ൾ ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു.

എം​എ​സ്ടി​യു​ടെ പു​തു​ക്കി​യ നി​യ​മാ​വ​ലി​യു​ടെ പ്ര​ഖ്യാ​പ​ന (പ്ര​മു​ല്‍ഗേ​ഷ​ന്‍) ഡി​ക്രി ഡ​യ​റ​ക്ട​ര്‍ ജ​ന​റാ​ള്‍ ഫാ. ​ആ​ന്‍റണി പെ​രു​മാ​നൂ​ര്‍ അ​സം​ബ്ലി​യി​ല്‍ വാ​യി​ച്ചു. 400ല്‍പ്പ​രം അം​ഗ​ങ്ങ​ളു​ള്ള എം​എ​സ്ടി​യി​ല്‍ ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍ (ഉ​ജൈ​ന്‍ രൂ​പ​ത) മാ​ര്‍ ജ​യിം​സ് അ​ത്തി​ക്ക​ളം(​സാ​ഗ​ര്‍ രൂ​പ​ത) എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ 50 പേ​ര്‍ അ​ട​ങ്ങു​ന്ന ജ​ന​റ​ല്‍ അ​സം​ബ്ലി അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group