സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കള്‍ അടക്കം 24 മരണം

മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍റാവു ചവാൻ സര്‍ക്കാര്‍ ആശുപത്രിയില്‍ 12 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് സംഭവം. മരുന്ന് ക്ഷാമവും സ്റ്റാഫിന്റെ അഭാവവുമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി ഡീൻ പറഞ്ഞു.

ആറ് ആൺ കുട്ടികളും ആറ് പെൺ കുഞ്ഞുങ്ങളുമാണ് മരിച്ചത്. പന്ത്രണ്ട് മുതിര്‍ന്നവരും വിവിധ അസുഖങ്ങള്‍ കാരണം മരിച്ചു. കൂടുതലും പാമ്പുകടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ പറഞ്ഞു.

70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരത്തിലുള്ള ഒരേയൊരു കേന്ദ്രമാണിത്. അതുകൊണ്ട് തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുള്ള പലരും ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചവെന്ന് ഡീൻ പറയുന്നു. ഇത്രയും രോഗികള്‍ക്ക് ആവശ്യമായ മരുന്ന് ശേഖരിച്ച്‌ നല്‍കാൻ സാധിക്കാത്തതാണ് അപകടത്തിനിടയാക്കിയത്.

അതേസമയം, മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group