പത്രപ്രവർത്തകൻ ഉൾപ്പെടെ 27 പേർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

“ക്രിസ്തുരാജൻ ജയിക്കട്ടെ” എന്ന് ഉദ്ഘോഷിച്ചു കൊണ്ട് മരണo വരിച്ച പത്രപ്രവർത്തകൻ ഉൾപ്പെടെ 27 പേർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട 27 ഡൊമിനിക്കൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നു. സ്പെയിനിലെ കത്തീഡ്രലിൽ ജൂൺ 18-ന് തിരുക്കർമ്മങ്ങൾ നടക്കും.

രക്തസാക്ഷിയായവരിൽ ഒരു സ്പാനിഷ് പത്രപ്രവർത്തകനും ഉൾപ്പെടുന്നു. ഫ്രക്റ്റുവോസോ പെരെസ് മാർക്വേസ് എന്ന ഈ അത്മായനെ 1936 ജൂലൈ 26-ന് തന്റെ വീട്ടിൽ വച്ചാണ് സൈന്യം അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് താൽക്കാലിക ജയിലിലേക്കും കൊണ്ടുപോയി. പിന്നീട് ആഗസ്റ്റ് മൂന്നിന് അദ്ദേഹത്തെ ഒരു കപ്പലിലേക്കു മാറ്റി. ആഗസ്റ്റ് 15-ന് അതിരാവിലെ കടൽത്തീരത്തു വച്ച് വധിക്കുകയായിരുന്നു.പിന്നീട് വെടിയേറ്റ മറ്റുള്ളവരോടൊപ്പം മൃതദേഹം കടലിൽ എറിഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ‘ക്രിസ്തുരാജാവ് നീണാൾ വാഴട്ടെ’ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group