‘ഭൂമിയിൽ സമാധാനം’ ചാക്രിക ലേഖനത്തിന് 60 വയസ്

1963ൽ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ പുറപ്പെടുവിച്ച “പാച്ചെം ഇൻ തേരിസ്” (‘ഭൂമിയിൽ സമാധാനം’)എന്ന ചാക്രിക ലേഖനത്തിന് 60 വയസ്.

ഇന്നത്തെ ലോകത്തിൽ യുദ്ധമുറവിളികൾക്കും അശാന്തിക്കും നടുവിൽ അവയിലെ വാക്കുകൾ ഏറെ അർത്ഥവത്താണ്. മനുഷ്യന്റെ നിലവിളികൾക്കു മുന്നിൽ സർക്കാരുകൾ നിശ്ശബ്ദരാവരുതെന്ന ആഹ്വാനം തന്നെയാണ് അറുപത് വർഷങ്ങൾക്കു ശേഷം ഇന്നും സഭ എടുത്തു പറയുന്നത്. സമാധാനത്തെക്കുറിച്ചുള്ള പാപ്പാമാരുടെ പഠനങ്ങളുടെ അടിസ്ഥാനവും ഈ വാക്കുകൾ തന്നെയായിരുന്നു.

1962 ഒക്‌ടോബർ 25 ന് രണ്ട് വൻശക്തികളായ യുഎസ്എയുടെയും യുഎസ്എസ്ആറിന്റെയും വിരൽ ആണവ സ്ഫോടനയന്ത്രത്തിന്റെ ബട്ടണിൽ തൊടുന്ന ഘട്ടത്തിൽ ജോൺ ഇരുപത്തിമൂന്നാമൻ ഉറക്കെ വിളിച്ചു പറഞ്ഞ വാക്കുകളുടെ വാക്മയ ചിത്രമാണ് പിന്നീട് ചാക്രികലേഖനമായി പുറത്തു വന്നത്.

അന്താരാഷ്ട്ര നയതന്ത്ര ഭാഷയായ ഫ്രഞ്ചിലാണ് പാപ്പാ ഈ വാക്കുകൾ ഉദ്ധരിച്ചത്: La main sur la conscience……”നിരപരാധികളായ കുട്ടികൾ മുതൽ പ്രായമായവർ വരെ, വ്യക്തികൾ മുതൽ സമൂഹങ്ങൾ വരെ, ഭൂമിയുടെ എല്ലായിടത്തു നിന്നും സ്വർഗത്തിലേക്ക് ഉയരുന്ന വേദനാജനകമായ നിലവിളി അവരുടെ മനസ്സാക്ഷിയിൽ കൈവെച്ച് അവർ കേൾക്കട്ടെ: സമാധാനം! സമാധാനം….”
സമാധാനത്തിന്റെ ഈ വാക്കുകളാണ് ഭൂമിയിൽ സമാധാനം എന്ന ചാക്രികലേഖനം വഴിയായി അദ്ദേഹം പഠിപ്പിച്ചതും. സമാധാനത്തിന്റെ വാഹകരാകണമെന്ന തന്റെ ഉദ്ബോധനം അറുപതു വർഷങ്ങൾക്കു ശേഷം ഇന്നും ലോകത്തിൽ യുദ്ധത്തിന്റെ നടുവിൽ മുഴങ്ങുന്നുവെന്നതും, ഈ ചാക്രിക ലേഖനത്തിന്റെ മഹത്വമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group