65-ാമത് തെക്കൻ കുരിശുമല മഹാതീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു

65-ാമത് തെക്കൻ കുരിശുമല മഹാതീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു കൊണ്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ പതാക ഉയർത്തി.

ഇന്നലെ ആരംഭിച്ച ഒന്നാംഘട്ട തീർഥാടനം ഏപ്രിൽ മൂന്നിനു സമാപിക്കും. യുദ്ധവിരുദ്ധ മണ്ഡപത്തിൽ നടന്ന പ്രാർത്ഥനയും പ്രതിജ്ഞയും നെയ്യാറ്റിൻകര രൂപതാ വികാരി ജനറാൾ മോൺ.ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തെക്കൻ കുരിശുമല ഡയറക്ടർ മോൺ.ഡോ.വിൻസെന്റ് പീറ്റർ ആമുഖ സന്ദേശം നൽകി. ഫാ. അജീഷ് ക്രിസ്തു യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നെയ്യാറ്റിൻകര ശ്രീ ആചാര്യ രാജേന്ദ്ര നാഥ സൂര്യവംശി (ഗുരുരാജ മിഷൻ നെയ്യാറ്റിൻകര), എഫ്.നാലുദ്ദീൻ മൗലവി (മുസ്ലീം ജമാഅദ് മുങ്ങോട്) എന്നിവർ സന്ദേശം നൽകി. യുദ്ധവിരുദ്ധ സ്മാരകത്തിൽ മതസൗഹാർദത്തിന്റെ അടയാളമായി പ്രതിനിധികൾ തിരികൾ തെളിച്ചു. സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെയും പറത്തി. തുടർന്ന് കുരിശുമലയിലേക്ക് നടന്ന സിനഡാത്മകം കുരിശിന്റെ വഴിയിൽ വൈദികരും കന്യാസ്ത്രീകളും, വിശ്വാസികളുമുൾപ്പടെ ആയിരക്കണക്കിനു പേർ പങ്കെടുത്തു. പതാക ഉയർത്തലിനു ശേഷം നടന്ന പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലിക്കു നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു.

മോൺ.ജി.ക്രിസ്തുദാസ്, മോൺ.വിൻസെന്റ് കെ.പീറ്റർ എന്നിവരും നെയ്യാറ്റിൻകര രൂപത യിലെ നിരവധി വൈദികരും സഹകാർമികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group