81 ദക്ഷിണ കൊറിയൻ രക്തസാക്ഷികൾ വിശുദ്ധ പദവിയിലേക്ക്

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷികളായ
81 ദക്ഷിണ കൊറിയൻ രക്തസാക്ഷികൾ വിശുദ്ധരുടെ ഗണത്തിലേക്ക്.

2022 ജൂൺ ഏഴിന് കൊറിയൻ യുദ്ധത്തിൽ രക്തസാക്ഷികളായ 81 പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന അന്വേഷണത്തിന്റെ സമാപനം കൊറിയയിലെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസ് പ്രഖ്യാപിച്ചു.

ഇനി വത്തിക്കാനിൽ നിന്നുള്ള അന്വേഷണമാണ് പൂർത്തിയാകേണ്ടത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊലപ്പെടുത്തിയതാ ണ് ഇവരെ.

ഈ രക്തസാക്ഷികളെ ആധുനികവും സമകാലികവുമായ വിശ്വാസത്തിന്റെ സാക്ഷികൾ’ എന്നാണ് ബിഷപ്പുമാർ വിളിച്ചത്. 81 കത്തോലിക്കരിൽ വൈദികരും സന്യസ്തരും അത്മായരും ഉൾപ്പെടുന്നു. രക്തസാക്ഷികളുടെ പട്ടികയിൽ പ്യോങ്യാങ്ങിലെ ബിഷപ്പ് ഫ്രാൻസിസ് ഹോങ് യോങ്-ഹോയും അമേരിക്കൻ മേരിക്ക്നോൾ മിഷനറി മോൺസിഞ്ഞോർ പാട്രിക് ജെയിംസ് ബൈറും ഉൾപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group