ബസ് സ്റ്റാൻഡിൽ മദ്യവില്‍പ്പനശാലകള്‍ തുറക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കുo:സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി.

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മദ്യവില്‍പ്പനശാലകള്‍ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി വ്യക്തമാക്കി. സർക്കാർ ഈ നീക്കവുമായി മുന്നോട്ടു പോയാല്‍ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അടുത്തമാസം ഒന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും മദ്യവര്‍ജന സമിതി അറിയിച്ചു.മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ കോടതിയെ സമീപിക്കും. ഇതിനായി എല്ലാ സഭകളുടെയും പിന്തുണതേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷതവഹിച്ചു, ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, മദ്യ വര്‍ജന സമിതി ജനറല്‍ സെക്രട്ടറി റവ. അലക്‌സ് പി. ഉമ്മന്‍, പ്രഫ. സാബു ഡി. മാത്യു, ഫാ. മാത്യു കിഴക്കെ അറിഞ്ഞാണിയില്‍, കോശി മാത്യു, റവ. മാത്യൂസ് പി. ഉമ്മന്‍, റവ. ജേക്കബ് ജോര്‍ജ് തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group