പരിഷ്കരിച്ച പി.ഒ.സി ബൈബിൾ കെ.സി.ബി.സി.ക്ക്‌ സമർപ്പിച്ചു…

കൊച്ചി: പരിഷ്കരിച്ച പഴയനിയമത്തിന്റെ ( ഉത്പത്തി മുതൽ മക്കബായർ വരെ) ചരിത്രഗ്രന്ഥങ്ങൾ അടങ്ങുന്ന ആദ്യ ഭാഗം കെസിബിസിയുടെ അംഗീകാരത്തിനായി പി.ഒ.സി സമർപ്പിച്ചു.

ബൈബിൾ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ.ജയിംസ് ആനാപറമ്പിൽ,വൈസ് ചെയർമാൻ അഭിവന്ദ്യ ഡോ തോമസ് മാർ യൗസേബിയോസ്,ബൈബിൾ കമ്മീഷൻ മുൻ ചെയർമാൻ ആർച്ച് ബിഷപ്പ് സൂസാപാക്യം,ബൈബിൾ കമ്മീഷൻ സെക്രട്ടറി ജോൺസൺ പുതുശ്ശേരി,ബൈബിൾ പരിഷ്കരണ ടീം കോഡിനേറ്റർ ഫാ.ഡോ.ജോഷി മയ്യാറ്റിൽ എന്നിവർ ചേർന്നാണ്കെസിബിസിയുടെ അംഗീകാരത്തിനായി കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് അഭിവന്ദ്യ വർഗീസ് ചക്കാലയ്ക്കൽ, കെസിബിസി സെക്രട്ടറി ജനറൽ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് എന്നിവർക്ക് പരിഷ്കരിച്ച പി.ഒ.സി ബൈബിൾ നൽകിയത്.

റവ.ഡോ.ജോഷി മയ്യാറ്റിലിന്റെ നേതൃത്വത്തിലുള്ള ബൈബിൾ പണ്ഡിതരുടെ ടീoമാണ് ഹീബ്രൂ,ഗ്രീക്ക്,അരമായിക് എന്നീ മൂല ഭാഷകളിൽ നിന്ന് ഇപ്പോഴുള്ള പി.ഒ.സി വിവർത്തനം പരിഷ്കരിക്കുന്നത്. മൂലാഭാഷയുമായി വിശ്വസ്ത പുലർത്തുക യെന്നതാണ് ഈ പരിഭാഷയുടെ പ്രധാന ലക്ഷ്യം.ബൈബിളിലെ സന്ദേശങ്ങൾ ആധികാരികമായി മനസ്സിലാക്കാൻ മൂലഭാഷയോട് ഏറ്റവും അടുത്ത് നിൽക്കുന്ന പരിഭാഷയുടെ ആവശ്യകത തിരിച്ചറിഞ്ഞ് കെ.സി.ബി.സി ഈ പരിഭാഷാദൗത്യം ബൈബിൾ കമ്മീഷനെ ഏല്പിക്കുകയായിരുന്നു. ഫാ.സെബാസ്റ്റ്യൻ  കുറ്റിയാനിയിൽ ,ഫാ.ജോസഫ്തൊണ്ടിപ്പറമ്പിൽ,ഫാ.അബ്രാഹാം പേഴുംകാടിൽ,ബിഷപ്പ് ജയിംസ് ആനാപറമ്പിൽ എന്നിവരും ബൈബിൾ പരിഷ്കരണ ടീമിൽ അംഗങ്ങളായിരുന്നു. ബൈബിൾ കമ്മീഷൻ സെക്രട്ടറി.ഫാ.ജോൺസൺ പുതുശ്ശേരി,പിഒസി ജനറൽ എഡിറ്റർ ഫാ.ജേക്കബ് പ്രസാദ് എന്നിവരാണ് ഫാ.ഡോ ജോഷി മയ്യാറ്റിലിനൊട് ചേർന്ന് അവസാനഘട്ട തിരുത്തലുകൾ നടത്തിയത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group