സാന്താ മാർത്താ ചികിത്സാലയം സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാനിലെ കുട്ടികൾക്കായുള്ള സാന്താ മാർത്താ ചികിത്സാലയം സഹായിക്കുന്ന കുട്ടികളുമായി ഫ്രാൻസിസ് മാർപാപ്പാ കൂടിക്കാഴ്ച്ച നടത്തി.

ജനങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കണം എന്നത് പ്രധാന്യമർഹിക്കുന്നതാണെന്ന് സന്ദർശനവേളയിൽ പാപ്പാ പറഞ്ഞു.പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരാണ് നമ്മൾ, ധൈര്യമായിരിക്കുക, മുന്നോട്ടുപോകുക. ഒരു നല്ല വിരുന്നൊരുക്കുക! “പാപ്പാ പറഞ്ഞു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തെ തുടർന്നുണ്ടായ ദുരിതങ്ങൾക്കിടയിലാണ് സാന്താ മാർത്ത പീഡിയാട്രിക് ഡിസ്പെൻസറി പിറവിയെടുത്തത്.1922 മെയ് എട്ടിന് പിയൂസ് പതിനൊന്നാമൻ പാപ്പായാണ് ഈ സംരംഭം തുടങ്ങി വച്ചത്. പാവപ്പെട്ട കുട്ടികൾക്കും യുദ്ധത്തിലെ ഇരകളായ കുട്ടികൾക്കും ഭക്ഷണം നൽകുന്നതിന് വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഉപവി സഹോദരിമാരെ പാപ്പാ നിയോഗിച്ചു. 2008 ജൂലൈയിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ ഈ സംരംഭത്തെ തനതായ ചട്ടങ്ങളോടെ ഒരു സ്ഥാപനമാക്കി. നിലവിൽ പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള ദാനകർത്താവ് കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഇതിന്റെ അദ്ധ്യക്ഷ ചുമതല നിർവ്വഹിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group