സങ്കീർത്തനങ്ങളിലൂടെ- സീരീസ് – 2 : ജനുവരി 09ന്

പുതുതലമുറയെ ദൈവവചനത്തിൽ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് ഇടവകയിലെ ജീസസ് യൂത്തിന്റെ JAM (JESUS And Me) Series – 2 വിന്റെ ഭാ​ഗമായി സങ്കീർത്തനങ്ങൾ മനപ്പാടമാക്കി എഴുതുന്ന സങ്കീർത്തനങ്ങളിലൂടെ എന്ന പ്രോ​ഗ്രാം
2022 ജനുവരി ഞായറാഴ്ച രാവിലെ 11 മണിക്ക് പൂങ്കാവ് മേരി ഇമ്മാകുലേറ്റ് (MIHS) സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകൻ ബ്ര. സന്തോഷ് കരുമത്ര ( Managing Director – Shekinah TV) പ്രോഗ്രാം ഉദ്ഘാടനo ചെയ്യും.50 സങ്കീർത്തനങ്ങൾ മനപ്പാഠമാക്കുന്ന 50 പേർക്കാണ് സർട്ടിഫിക്കറ്റും ക്യാഷ് അവാ​ർഡും മൊമെന്റോയും ലഭിക്കുക.പൂങ്കാവ് our lady of assumption church വികാരി റവ. ഡോ. ജോസി കണ്ടനാട്ടുതറ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ Rev. Sr. ഡീന വെള്ളമരതുങ്കൽ SMI (Superior General, Calcutta ) മുഖ്യപ്രഭാഷണവും ക്രൈസ്തവ മാധ്യമങ്ങളുടെ ആവശ്യകത എന്ന വിഷയത്തെപ്പറ്റി ദീപിക ദിനപത്രം ജനറൽ മാനേജർ റവ. ഫാ. ജിനോ പുന്നമറ്റത്തിൽ പ്രബന്ധാവതരണവും നടത്തും. തുടർന്ന് തിരുപ്പട്ടം സ്വീകരിച്ച നവവൈദീകൻ റവ. ഫാ. ആഷ്ബലിനെ അനുമോദിക്കലും ജീസസ് യൂത്ത്, ക്രിസ്റ്റീൻ കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കുള്ള സമ്മാന വിതരണവും നടത്തപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group