കെ-റെയിലിന് ക​ല്ലു സ്ഥാ​പി​ച്ച വെ​ങ്കോ​ട്ട​യിലെ സ്ഥലങ്ങൾ മാ​ർ ജോസഫ് പെ​രു​ന്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു.

കെ-​​റെ​​യി​​ൽ പദ്ധതിക്ക് ക​​ല്ലു സ്ഥാ​​പി​​ച്ച മാ​​ട​​പ്പ​​ള്ളി വെ​​ങ്കോ​​ട്ട മു​​ണ്ടു​​കു​​ഴി മലങ്കര കത്തോലിക്കപ്പള്ളി​​ക്ക​​ടു​​ത്തു​​ള്ള സ്ഥ​​ല​​ങ്ങ​​ൾ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോസഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദ​​ർ​​ശി​​ച്ചു.

വീ​​ടും ഭൂ​​മി​​യും ന​​ഷ്ട​​പ്പെ​​ടു​​ന്ന കൊ​​ര​​ണ്ടി​​ത്ത​​റ സാ​​ജ​​നു​​മാ​​യി ആ​​ർ​​ച്ച് ബി​​ഷ​​പ് കാ​​ര്യ​​ങ്ങ​​ൾ സം​​സാ​​രി​​ച്ചു. വീ​​ടും സ്ഥ​​ല​​വും ന​​ഷ്ട​​മാ​​കു​​ന്ന​​വ​​ർ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​മ്പോൾ ഇ​​ത് ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ന്ന​​തും പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളെ പോ​​ലീ​​സി​​നെ കൊ​​ണ്ട് അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന​​തും ജ​​നാ​​ധി​​പ​​ത്യ സം​​സ്കാ​​ര​​ത്തി​​നു യോ​​ജി​​ച്ച​​ത​​ല്ലെ​​ന്ന് മാ​​ർ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

മാ​​ട​​പ്പ​​ള്ളി ചെ​​റു​​പു​​ഷ്പം ഇ​​ട​​വ​​ക പ​​രി​​ധി​​യി​​ലു​​ള്ള കു​​ടും​​ബ​​ങ്ങ​​ളു​​ടെ ഭൂ​​മി​​യി​​ലാ​​ണ് ക​​ഴി​​ഞ്ഞ​​ ദി​​വ​​സം പോ​​ലീ​​സ് ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ ക​​ല്ലി​​ട്ട​​ത്. അ​​തി​​രൂ​​പ​​താ വി​​കാ​​രി​​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ, മാ​​ട​​പ്പ​​ള്ളി ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​​ചാ​​ക്കോ പു​​തി​​യാ​​പ​​റ​​ന്പി​​ൽ, മാ​​മ്മൂ​​ട് ലൂ​​ർ​​ദ്മാ​​താ പ​​ള്ളി വി​​കാ​​രി റ​​വ.​​ ഡോ.​​ജോ​​ണ്‍ വി.​​ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​രും ആ​​ർ​​ച്ച്ബി​​ഷ​​പ്പിനൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group