നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.

നൈജീരിയയിലെ രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ സായുധരായ അക്രമികള്‍ നടത്തിയ ആക്രമണത്തില്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.

നൈജർ സംസ്ഥാനത്തിലെ സുലേജയിലുള്ള ചെറൂബിം ആൻഡ് സെറാഫിം പള്ളിയിൽ തീവ്രവാദികൾ റെയിഡ് നടത്തുകയും ജാഗരണ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെർഡ്സ്മാൻ പോരാളികൾ പള്ളിയിലെ പാസ്റ്ററെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ‘മോർണിംഗ് സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. സുലേജയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, കടുണ സംസ്ഥാനത്തെ കസുവൻ മഗനിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയിൽ നടന്ന രാത്രി പ്രാർത്ഥനയ്ക്കിടെ കുറഞ്ഞത് 57 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയിരിന്നു.

നിരവധി പേർ രക്ഷപ്പെട്ടുവെങ്കിലും 43 പേർ ബന്ദികളാക്കപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ കടുണ സംസ്ഥാനത്തിന്റെ ചെയർമാൻ റവ. ജോൺ ജോസഫ് ഹയാബ് വെളിപ്പെടുത്തി. 200 മില്യൺ നൈറ അഥവാ 4,65,294 ഡോളറാണ് ഭീകരർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group