തിരുവനന്തപുരം : മൂവാറ്റുപുഴ വാഴപ്പള്ളി ക്രിസ്തുരാജ ദേവാലയത്തില്‍ നിന്ന് സക്രാരി കുത്തിത്തുറന്ന് അരുളിക്കയിലെ തിരുവോസ്തി മോഷ്ടിച്ചു.
സക്രാരിയില്‍ സൂക്ഷിച്ചിരുന്ന തിരുപാത്രം മോഷ്ടിച്ച ശേഷം തിരുവോസ്തി അള്‍ത്താരയില്‍ വിതറിയ നിലയിലാണ് കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ 6ന് കുര്‍ബാനയ്ക്ക് എത്തിയ പള്ളി അധികാരികളാണ് മോഷണം നടന്നത് കണ്ടത്.
പള്ളിയുടെ വലതുവശത്തുള്ള ജനല്‍ തുറന്ന് പള്ളിക്കകത്ത് മോഷ്ടാവ് പ്രവേശിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.കുര്‍ബാന സൂക്ഷിച്ചിരുന്ന തിരുപാത്രവും മേഷ്ടിക്കപ്പെട്ടിട്ടുണ്ട്.തിരുപാത്രത്തില്‍ ഉണ്ടായിരു തിരുവോസ്തി അള്‍ത്താരയില്‍ വിതറിയ നിലയിലാണ്.കൂടാതെ പള്ളിയുടെ ഭണ്ഡാരങ്ങളും തകര്‍ക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ട്.കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് നഷ്ട്ടപെട്ടിട്ടുള്ളതെന്ന് പള്ളി വികാരി ഫാദര്‍ വിന്‍സെന്റ് പാറമേല്‍ പറഞ്ഞു.
ഇന്നലെ രാത്രി 11 വരെ പള്ളിയില്‍ വിശ്വാസികള്‍ ഉണ്ടായിരുന്നു.രണ്ടാഴ്ച മുന്‍പ് പള്ളിയില്‍ നിന്നും ഒരു ഗിത്താര്‍ മോഷണം പോയിരുന്നു.മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group