പുതിയൊരു മിഷന്‍ ചൈതന്യം കേരള സഭയില്‍ സൃഷ്ടിക്കാന്‍ മിഷന്‍ ലീഗിന് സാധിച്ചു : മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : പുതിയൊരു മിഷന്‍ ചൈതന്യം കേരള സഭയില്‍ സൃഷ്ടിക്കാന്‍ മിഷന്‍ ലീഗിന് സാധിച്ചുവെന്ന് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്.

ആയിരക്കണക്കിന് മിഷനറിമാരെ സഭക്ക് സംഭാവന ചെയ്ത മിഷന്‍ ലീഗിന് അതിന്റെ സ്ഥാപന ചൈതന്യം കൂടുതല്‍ പ്രോജ്ജ്വലിപ്പിക്കാനാവട്ടെയെന്ന് ആശംസിച്ച ബിഷപ്പ് പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് കോട്ടയം അതിരൂപതയുടെ ആശംസകളും അറിയിച്ചു.തക്കലയില്‍ വച്ച് നടക്കുന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ദേശീയ തല സമാപനാഘോഷത്തോടനുബന്ധിച്ചുള്ള പതാക പ്രയാണ യാത്രയുടെ പതാക ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രതിനിധിയായ ജെയിംസ് കൊച്ചുപറമ്പിൽ ബിഷപ്പിൽ നിന്നും ഏറ്റുവാങ്ങി.

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത പ്രസിഡന്റ് ശ്രീ. അജീഷ് കൊണ്ടാടുംപടവില്‍, വൈസ് ഡയറക്ടര്‍ സി. അനുമോള്‍ ഒരപ്പാങ്കല്‍, ജനറല്‍ സെക്രട്ടറി സജി പഴുമാലില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ശ്രീ. ബിബിന്‍ ബെന്നി തടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group