കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക: സീറോ മലബാർ മാതൃവേദി

കൊച്ചി :മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ സമീപനം ഭരണഘടനാവിരുദ്ധമാണെന്ന് യോഗം വിലിയരുത്തി. ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന അക്രമങ്ങളെ അപലപിച്ചും പീഡനങ്ങളിലൂടെ കടന്നുപോകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അന്തർദ്ദേശീയ സീറോമലബാർ മാതൃവേദി പ്രമേയം അവതരിപ്പിച്ചു. ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുന്നതോടൊപ്പം കലാപഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കേണ്ടതും സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group