വിന്‍ഡോസ് 10നെ കൈവിടാന്‍ മൈക്രോസോഫ്റ്റ്; 24 കോടി കമ്പ്യൂട്ടറുകള്‍ മാലിന്യക്കുപ്പയിലേക്ക്

വിന്‍ഡോസ്10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള (Operating System/OS) പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിക്കുന്നു. 2025 ഒക്ടോബര്‍ മുതല്‍ പിന്തുണ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും 2028 വരെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

പിന്തുണ പിന്‍വലിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം 24 കോടി കമ്ബ്യൂട്ടറുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഘട്ടംഘട്ടമായി ഇത്രയും കമ്ബ്യൂട്ടറുകള്‍ ഇ-മാലിന്യ ശേഖരത്തിലേക്ക് എത്തപ്പെടും. ഏകദേശം 48 കിലോ മാലിന്യം ഇത്തരത്തിലെത്തുമെന്നാണ് കരുതുന്നത്. അതായത് 3.2 ലക്ഷം കാറുകള്‍ക്ക് തുല്യമായ മാലിന്യമാണ് സൃഷ്ടിക്കപ്പെടുക.

2018 വരെ അപ്‌ഡേറ്റുകള്‍ നല്‍കുമെങ്കിലും അതിന്റെ വില കമ്ബനി പ്രഖ്യാപിച്ചിട്ടില്ല. പഴയ നിലവാരത്തില്‍ തന്നെ വില ഈടാക്കിയാല്‍ കൂടുതല്‍ പേര്‍ പുതിയ പി.സികളിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഇത് ഉപയോഗശൂന്യമാകുന്ന കംപ്യൂട്ടറുകളുടെ അളവ് കൂട്ടും.

നിര്‍മിതബുദ്ധിയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നൂതനമായ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഇനി അവതരിപ്പിക്കുക. ഇതും നിലവിലുള്ള പി.സികളുടെ ഡിമാന്‍ഡ് കുറയ്ക്കും. പിന്തുണ പിന്‍വലിച്ചാലും ദീര്‍ഘകാലം പിന്നെയും കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകും. എന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ പ്രവര്‍ത്തനക്ഷമത കുറയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group