മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജിലുണ്ടായ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

എസ്‌എഫ്‌ഐ നേതാവിനെയാണ് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അനിശ്ചിതക്കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.

എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുള്‍ റഹ്മാനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ എറണാകുളം സെൻട്രല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനി അടക്കമുള്ളവർക്കെതിരെയാണ് കേസ്. വധശ്രമം ഉള്‍പ്പെടെ ഒൻപത് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്ബോഴാണ് സംഘർഷമുണ്ടായതും നാസറിന് കുത്തേറ്റതും. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ നാസറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group