സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ. മാർച്ച് എട്ടാം തീയതി അന്താരാഷ്ട്ര വനിതാദിനത്തിൽ സാമൂഹ്യമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം കുറിച്ചത്.
“സ്ത്രീകൾ ലോകത്തെ കൂടുതൽ മനോഹരമായ ഒരു ഇടമാക്കുന്നു. അവർ അതിനെ സംരക്ഷിക്കുകയും സജീവമായി നിലനിർത്തുകയും ചെയ്യുന്നു. അവർ നവീകരണത്തിന്റെ വരദാനവും ഉൾച്ചേർക്കലിന്റെ ആലിംഗനവും നമ്മുടെ ജീവിതം ദാനമായി മാറ്റാനുള്ള ധൈര്യവും പകരുന്നു. സമാധാനം സ്ത്രീകളിൽ നിന്നാണ് പിറക്കുന്നത്. അമ്മമാരുടെ ആർദ്രതയിൽ നിന്നാണ് അത് ആരംഭിക്കുന്നതും വീണ്ടും തെളിയുന്നതും” – പാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group