ബ്രസീലിൽ മിഷൻ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ നെയ്യാറ്റിൻകര രൂപത അംഗം സിസ്റ്റർ സെബീന നിര്യാതയായി

നെയ്യാറ്റിൻകര രൂപതയിൽ നിന്ന് മിഷൻ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് അവർ ലേഡി ഓഫ് വിക്റ്റാറീസ് സഭാംഗം മായ സിസ്റ്റർ സെബീന അന്തരിച്ചു. 2011 ബ്രസീൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച സിസ്റ്ററുടെ സേവനങ്ങൾക്ക് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ സിസ്റ്റർ സബീനയുടെ മരണം മിഷൻ പ്രവർത്തനങ്ങൾക്ക് തീരാനഷ്ടമാണെന്ന് മദർ സുപ്പീരിയർ ഐറിൻ ബാർ ബേസ പറഞ്ഞു.
ബ്രസീലിലെ ആതുരസേവന ശുശ്രൂഷ മേഖലയിൽ സിസ്റ്റർ നടത്തിയ നിസ്വാർത്ഥസേവനം ഒരിക്കലും വിലമതിക്കാനാവാത്തതാണ് മദർ സുപ്പീരിയർ അഭിപ്രായപ്പെട്ടു. വഴിവക്കിലും മറ്റും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പരിച്ച രിക്കുന്നതിലും ബ്രസീലിലെ സഭാ സാമൂഹിക രംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയും സിസ്റ്റർ നടത്തിയ സേവനങ്ങളെ മദർ സുപ്പീരിയർ നന്ദിയോടെ ഓർത്തു.
2019 കാൻസർ രോഗം പിടിപെട്ട് എങ്കിലും സേവന രംഗങ്ങളിൽ നിന്ന് സിസ്റ്റർ ഒരിക്കലും പിന്മാറിയില്ല. തന്റെ രോഗാവസ്ഥയിലും പാവപ്പെട്ടവർക്കും അനാഥർക്കും അഗതികൾക്കും വേണ്ടി സിസ്റ്റർ ജീവിതം മാറ്റിവെച്ചു.
സന്യാസസഭയുടെ സാമൂഹിക പ്രവർത്തന കാര്യങ്ങളുടെ പ്രസിഡന്റ്, ബ്രസീലിയൻ സന്യാസസഭയുടെ ഡെലിഗേഷൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച സിസ്റ്ററുടെ നിര്യാണത്തിൽ പുനലൂർ ബിഷപ്പ് ഡോക്ടർ സിൽവസ്റ്റർ പൊൻ മുട്ടo നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോക്ടർ വിൻസെന്റ് സാമുവൽ, വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് തുടങ്ങി പ്രമുഖർ അനുശോചനം അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group