ലാസലെറ്റ് സന്യാസസഭയ്ക്ക് ഇത് അഭിമാന നിമിഷങ്ങൾ

178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക, ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനായ ഫാ ജോജോൺ, ലാസലെറ്റ് മാതാ ഇന്ത്യൻ പ്രവിശ്യയിലെ അംഗമാണ്.

അദ്ദേഹത്തിന്റെ സഹോദരിമാരിൽ മൂന്ന് പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.

റോം ആസ്ഥാനമായ് പ്രവർത്തിക്കുന്ന ലാസലെറ്റ് സഭയുടെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.

1846 സെപ്തംബർ 19 – ന് ഫ്രാൻസിലെ ലാസലെറ്റ് മലമുകളിൽ ഇടയ പൈതങ്ങളായ മാക്സിമിൻ, മെലനി എന്നിവർക്ക് പരിശുദ്ധ കന്യക മാതാവ് കണ്ണീരോടെ ദർശനം നൽകി. മാതാവു നൽകിയ അനുരഞ്ജന സന്ദേശം സ്ഥാപക സിദ്ധിയായ എടുത്തിരിക്കുന്ന സഭയാണ് ലാസലെറ്റ് സന്യാസ സഭ…

കടപ്പാട് :ഫാദർ ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group