സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് അപകടം; മലയാളി സൈനികന് ദാരുണാന്ത്യം

ഹിമാചല്‍ പ്രദേശില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ചുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.

ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍ പറമ്ബില്‍ ജയന്റെ മകന്‍ പി.ആദര്‍ശ് (26) ആണു മരിച്ചത്. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്ബനിയില്‍ സൈനികനായ ആദര്‍ശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് വീഴുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m