“കൃത്രിമ മാമ്പഴക്കാലം” കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം?

ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണ്‍ ആണല്ലോ? വിപണയില്‍ പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് ലഭ്യമാണ്. നന്നായി പഴുത്ത മാമ്പഴം കാണുമ്പോള്‍ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്.

എന്നാല്‍ മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോള്‍ അല്പം അലോജിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളില്‍ വില്‍ക്കുന്നുണ്ട്.

പഴങ്ങള്‍ കൃത്രിമമായി കാത്സ്യം കാർബൈഡ് ഉപയോഗിച്ച്‌ പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉണ്ട്. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാല്‍സ്യം കാർബൈഡോ കാർബൈഡോ ഗ്യാസോ ഉപയോഗിക്കുന്നതില്‍ നിന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (എഫ്‌എസ്‌എസ്‌എഐ) ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവർക്ക് മുന്നറിയിപ്പ് നല്‍കി.

കർശനമായി കാല്‍സ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ നടപടി എടുക്കാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്കും എഫ്‌എസ്‌എസ്‌എഐ നിർദേശം നല്‍കിയിട്ടുണ്ട്.

കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം?

കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ക്ക് ഒരു നിറമുണ്ട്. സ്വാഭാവികമായും പഴുത്ത മാമ്പഴങ്ങളേക്കാള്‍ കൂടുതല്‍ മഞ്ഞയോ ഓറഞ്ചോ കാണാം. രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് കാരണം മാമ്പഴത്തിന്റെ തൊലിയില്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നിക്കും.

സ്വാഭാവികമായി പഴുപ്പിച്ച മാമ്പഴത്തിന് മധുരവും മണമുണ്ടാകും. അതേസമയം കൃത്രിമമായി പാകമായ മാമ്പഴത്തിന് രാസവസ്തുക്കളോ വ്യത്യസ്തമായ ഗന്ധമോ തോന്നാം. മാമ്പഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കില്‍ അത് കൃത്രിമമായി പാകമാക്കിയതാവാം.

സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാള്‍ മൃദുവായിരിക്കും കൃത്രിമമായി പാകമായ മാമ്പഴം. കാരണം, പഴുക്കുന്ന പ്രക്രിയയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊലിയെ മൃദുവാക്കും. മാമ്പഴത്തിന് വ്യത്യസ്ത രുചി ഉണ്ടെങ്കിലോ രുചി കുറയുകയോ അത് കൃത്രിമമായി പാകപ്പെടുത്തിയതാകാം.

നിങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായ പഴങ്ങള്‍ വാങ്ങുകയും കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്രിമമായി പഴുത്ത മാമ്പഴം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. തൊലിയുടെ നിറം പരിശോധിച്ച്‌, മാങ്ങയുടെ മണമറിഞ്ഞ്, ബാഹ്യമായ കേടുപാടുകള്‍ നോക്കി, രുചി പരിശോധന നടത്തിയാല്‍ മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ അല്ലയോ എന്ന് എളുപ്പത്തില്‍ മനസിലാക്കാൻ സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group