കെ.സി.ഡബ്ല്യു.എ. തിരുവചന എഴുത്തുമത്സരം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ തിരുവചന എഴുത്തുമത്സരം സംഘടിപ്പിച്ചു.

ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തുമത്സരത്തിൻ്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്.

തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച മത്സരം അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, സെക്രട്ടറി സിൽജി സജി തുടങ്ങി അതിരൂപതാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group