ദൈവരാജ്യാനുഭവത്തിലേക്ക് കുടുംബത്തെയും സമൂഹത്തെയും വളർത്തിയെടുക്കാൻ വനിതകൾക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്.
കോട്ടയം അതിരൂപതയുടെ അത്മായ വനിതാ സംഘടനയായ ക്നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിനധ്യാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയാനും അതിജീവിക്കാനും അമ്മമാർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന കല്ലറ സെൻ്റ് തോമസ് പള്ളിയിൽ കൈപ്പുഴ ഫൊറോനയുടെ ആതിഥേയത്വത്തിലാണ് ധ്യാനം സംഘടിപ്പിച്ചത്.
അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ധ്യാനത്തിന് തുടക്കമായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group