പ്രത്യാശ നഷ്ടപ്പെടുത്തരുത് : ഉക്രൈനിൽ നിന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി

ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ഉക്രൈനിലെ വിശ്വാസികളോട് ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ഉക്രൈനിലെ മാർപാപ്പയുടെ പ്രതിനിധിയുമായ കർദിനാൾ പിയട്രോ പരോളിൻ.

ഉക്രൈനിൽ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ടര വർഷം പിന്നിടുമ്പോൾ വീണ്ടും ഉക്രൈൻ സന്ദർശിക്കുകയാണ് കർദിനാൾ.

ഉക്രൈൻ യുദ്ധം എത്രയും വേഗം അവസാനിക്കുന്നതിനുള്ള പാത കണ്ടെത്താൻ സാധിക്കട്ടെയെന്ന് കർദിനാൾ പിയട്രോ പരോളിൻ പ്രാർത്ഥിക്കുകയും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഉക്രൈനിലെ ലത്തീൻ കത്തോലിക്കർ അന്നാട്ടിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടനാലയത്തിലേക്ക് നടത്തുന്ന തീർത്ഥാടനത്തിൻറെ സമാപനം കുറിക്കുന്നതിനും ദൈവാലയത്തെ ചെറുബസിലിക്കയായി ഉയർത്തുന്നതിനും ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായിട്ടാണ് കർദിനാൾ പരോളിൻ ഉക്രൈനിൽ എത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group