ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധനിയമം ശക്തമാക്കാനുള്ള നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവർ

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തനനിയമം ശക്തമാക്കുന്ന പ്രവണതയിൽ ആശങ്ക അറിയിച്ച് ക്രൈസ്തവ സമൂഹം.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ നിയമസഭാംഗങ്ങൾ 2021-ൽ സ്ഥാപിച്ച മതപരിവർത്തന വിരുദ്ധനിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന ബിൽ പാസാക്കിയിരുന്നു.

പുതിയ ബിൽ ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പുകളെ ലക്ഷ്യമിടുന്നതും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്ത് താമസിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നതുമാണ്. “ഈ മതപരിവർത്തനവിരുദ്ധനിയമങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ മതജീവിതം എങ്ങനെ ദുഷ്കരമാക്കുന്നു എന്നതിന് ഞങ്ങൾ സാക്ഷികളാണ്. ക്രൈസ്തവരുടെ ആരാധനാ രീതികൾ പലപ്പോഴും ഇതര മതസ്ഥരെ സ്വാധീനിക്കാറുണ്ട്. ഇത് അവരെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആകർഷിക്കുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടവരുത്തുകയും നിരപരാധികളായ ക്രൈസ്തവർ ശിക്ഷിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു”- ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അധികൃതർ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group