ലൗകീക മാനദണ്ഡമനുസരിച്ച് സന്ന്യാസ സഭകളിൽ അധികാരികളെ തിരഞ്ഞെടുക്കരുത് : മാർപാപ്പാ

സന്ന്യാസ സമൂഹങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പരിശുദ്ധാത്മാവിന്റെ സഹായം ഏറെ ആവശ്യമാണെന്നും ലൗകീക മാനദണ്ഡമനുസരിച്ച് സന്ന്യാസ സഭകളിൽ അധികാരികളെ തിരഞ്ഞെടുക്കരുതെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിൽ വച്ച് നാല് സന്ന്യാസസമൂങ്ങളിലെ ചാപ്റ്റർ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദേശം നൽകുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

ഡൊമിനിക്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് സിക്സ്റ്റസ്, യേശുവിന്റെ തിരുഹൃദയ സൊസൈറ്റിയിലെ സന്യാസിനിമാർ, പ്രസന്റേഷൻ സഹോദരിമാർ, വൊക്കേഷനിസ്റ്റ് വൈദികർ എന്നീ സഭകളിൽ നിന്നുമുള്ള അംഗങ്ങളെയാണ് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചത്. തന്റെ സന്ദേശത്തിൽ, തിരഞ്ഞെടുപ്പുകളിൽ ഓരോ സന്ന്യാസസഭയും, തങ്ങളുടെ സഭാസ്ഥാപകന്റെ ആദർശം ഉയർത്തിപ്പിടിക്കണമെന്നും, ലൗകീകമാനദണ്ഡമല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കേണ്ടതെന്നും അടിവരയിട്ടു പറഞ്ഞു.
വിവേചനം, പരിശീലനം, ഉപവിപ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്നു ആശയങ്ങൾ മുൻനിർത്തിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്. കാര്യങ്ങളെ വിവേചിച്ചറിയുക എന്നത് മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും, അത് മനുഷ്യസ്വാതന്ത്യത്തിൽ നിന്നുമായിരിക്കണെമെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m