ഐഎസ്ആർഒയുടെ എസ്എസ്എൽവി-ഡി3 ദൗത്യം വിജയിച്ചു

ഐഎസ്‌ആർഒയുടെ വിക്ഷേപണ വാഹനമായ എസ്‌എസ്‌എല്‍വി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്ബർ ലോഞ്ച് പാഡില്‍ നിന്നാണ് എസ്‌എസ്‌എല്‍വി വിക്ഷേപിച്ചത്.

ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്‌എസ്‌എല്‍വി ബഹിരാകാശത്ത് എത്തിച്ചു.

വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്‌ആർഒ അറിയിച്ചു. ഇതോടെ EOS 08 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ സ്ഥാപിക്കാൻ ഐഎസ്‌ആർഒയ്ക്കായി. സ്‌മോള്‍ ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ എസ്‌എസ്‌എല്‍വി-ഡി3/ഇഒഎസ്-08ൻ്റെ മൂന്നാമത്തെ വികസന വിമാനം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്‌ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group