ഭാരത് ബന്ദ് മറ്റന്നാൾ; പൊതുഗതാഗതം തടസപ്പെടും

ഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. എക്സില്‍ ‘_August_Bharat_Bandh’ എന്ന ഹാഷ്ടാഗ് നിലവില്‍ ട്രെന്‍ഡിംഗിലാണ്. ഇതിനോടകം പതിനായിരത്തിലേറെ പോസ്റ്റുകള്‍ ഈ ഹാഷ് ടാഗിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.

ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാരും ജില്ലാ മജിസ്‌ട്രേറ്റുകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group