കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡില്‍ നിന്നും നിലവില്‍ പെൻഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ ഗുണഭോക്താക്കളില്‍ 2024 വർഷത്തെ വാർഷിക മസ്റ്ററിംഗ് ചെയ്യാത്തവർ ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തി വാർഷിക മസ്റ്ററിംഗ് നടത്തണം.
പെൻഷൻ മസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ആഗസ്റ്റ് 24 ല്‍ നിന്ന് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. അക്ഷയ സെന്ററുകള്‍ വഴി നടത്തുന്ന മസ്റ്ററിംഗ് പരാജയപ്പെട്ടവർ മസ്റ്റർ ഫെയില്‍ഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല എന്നതിനാല്‍ പ്രസ്തുത തീയതിക്കുള്ളില്‍ മസ്റ്ററിങ് ചെയ്യേണ്ടതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m