ധന്യൻ മാത്യു കദളിക്കാട്ടിലിനെക്കുറിച്ചുള്ള ഡൊക്യുഫിക്ഷൻ പ്രദർശിപ്പിച്ചു

ധന്യൻ മാത്യു കദളിക്കാട്ടിലിനെപ്പറ്റി എസ്.എച്ച് മീഡിയയുടെ നേതൃത്വത്തിൽ ഡൊക്യുഫിക്ഷൻ പ്രദർശിപ്പിച്ചു. പാല എം.എൽ.എ മാണി സി കാപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ധന്യൻ കദളിക്കാട്ടിൽ അച്ചൻ അദേഹത്തിന്റെ മഹത്വപൂർണമായ പ്രവർത്തനത്തിന് എത്രയും വേഗം തന്നെ വിശുദ്ധ പദവിയിൽ എത്തട്ടേയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫ്രാൻസിസ് ജോർജ് എംപി പ്രത്യാശ പ്രകടിപ്പിച്ചു. കദളിക്കാട്ടിൽ അച്ചൻ കേവലം ഒരു സന്യാസ സമൂഹത്തിന് മാത്രമല്ല മാതൃക. ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ സമൂഹത്തിലെ പാർശ്വവൽകരിക്കപ്പെട്ട എല്ലാ ജനവിഭാഗത്തിനും വേണ്ടി നിലകൊണ്ട വ്യക്തികൂടിയാണ്. വളരെക്കുറച്ച് കാലംകൊണ്ട് തന്നെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ അദേഹത്തിന് കഴിഞ്ഞു.സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യത്തോടെ ഊന്നൽ നൽകി എന്നതിന് തെളിവാണ് അദേഹം ആ കാലഘട്ടത്തിൽ സ്ഥാപിച്ച സെന്റ് മേരീസ് വിദ്യാലയം. ദൈവ സ്നേഹം എന്നത് മനുഷ്യ സ്നേഹം ആണെന്ന് കാണിച്ചു തന്ന പുണ്യ വ്യക്തിത്വമായിരുന്നു ധന്യൻ കദളിക്കാട്ടിലെന്നും ഫ്രാൻസിസ് ജോർജ് എംപി അനുസ്മ‌രിച്ചു.

നൂറുകണക്കിന് എസ്.എച്ച് സഭാ സമൂഹത്തിലെ സന്യസ്‌തർ അണിനിരന്ന ചടങ്ങിൽ സമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group