ഓപറേഷൻ ആഗ്; ഗുണ്ടകൾക്കെതിരെ കർശന നടപടികളുമായി വയനാട് പൊലീസ്

കല്‍പറ്റ: ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പൊലീസ്. 23ന് തുടങ്ങിയ ‘ഓപറേഷൻ ആഗു’മായി ബന്ധപ്പെട്ട് ഇതുവരെ 673 പേർക്കെതിരെ നടപടികളെടുത്തു.

ഇതില്‍ 270 പേരെ കരുതല്‍ തടങ്കലിലാക്കുകയും വിവിധ കേസുകളില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 152 പേരെ പിടികൂടുകയും നല്ല നടപ്പിനായി 13 പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. രണ്ടു പേർക്കെതിരെ കാപ്പ നടപടികള്‍ക്കുള്ള റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുമുണ്ട്. മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 236 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങളില്‍പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുള്ള തിരച്ചില്‍ ശക്തമാക്കുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നടപടികളുണ്ടാകുമെന്നും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്നും ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m