ഇടതുസർക്കാർ തുടരുന്നത് ബാറുകളുടെ എണ്ണം കൂട്ടുന്ന മദ്യനയം തന്നെയാണെന്നും ടൂറിസത്തിൻ്റെ മറവിൽ കേരളം മുഴുവൻ മദ്യം ഒഴുക്കുകയാണ് പുതിയ കമ്മ്യൂണിസ്റ്റ് മദ്യനയം ലക്ഷ്യമിടുന്നതെന്നും സീറോമലബാർ സഭാ അത്മായ ഫോറം.
ടൂറിസം മേഖലകളിലെ മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളിൽ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി നൽകുന്നതായിരിക്കും പുതിയ മദ്യനയം.
15 ദിവസംമുമ്പ് പ്രത്യേക അനുമതി വാങ്ങി ഇനി ആർക്കും മദ്യപിക്കാമോ, ഐ. ടി. കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതിയുണ്ടാകുമോ, ടൂറിസം മേഖലയിൽ ഡ്രൈ ഡേയിൽ ഇളവിന് ശുപാർശ ചെയ്യുന്നത് ഭാവിയിൽ ഡ്രൈ ഡേ എടുത്തുകളയാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണ്. യഥാർഥത്തിൽ കുടിപ്പിക്കാനും കുടി നിർത്തിക്കാനും ഒരേ ‘നയം’ കൊണ്ടുവരുന്ന സർക്കാരായി കേരള സർക്കാർ മാറിയിരിക്കുന്നുവെന്നും സീറോമലബാർ സഭാ അത്മായ ഫോറം ചൂണ്ടികാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group