ബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകളധികവും മലയാളികൾ

ബംഗളൂരു: കർണാടകയില്‍ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളില്‍ ഇരകളാകുന്നവരിലധികവും മലയാളികള്‍. ‌സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ കുടുക്കുന്നത്.

സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലി ഒഴിവിന്‍റെ പരസ്യംകണ്ട് ബംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവില്‍ പുറത്തുവന്നത്.

കഴിഞ്ഞമാസം 27-നാണ് ഇവർ ബംഗളൂരുവില്‍ ഇന്‍റർവ്യൂവിനെത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തില്‍ അക്കൗണ്ടന്‍റ് ജോലിക്കായിരുന്നു ഇന്‍റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു.

ഇന്‍റർവ്യൂ പാസായെന്ന് അറിയിച്ച്‌ ജോയിനിംഗ് ഫീസ് എന്ന പേരില്‍ 3,800 രൂപ വീതം വാങ്ങി. സെപ്റ്റംബർ രണ്ടിനു ജോലിയില്‍ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും ഇന്‍റർവ്യു ചെയ്തവർ എടുത്തില്ല. ഒടുവിലാണു തങ്ങള്‍ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികള്‍ക്കു മനസിലായത്.

മുന്പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ബംഗളൂരുവിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തില്‍നിന്നു ജോലിക്കെത്തിയ യുവാക്കളില്‍നിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി കൊടുക്കാതെ കബളിപ്പിച്ചിരുന്നു. സമാനമായ തട്ടിപ്പുകള്‍ ഏറെയുണ്ടായിട്ടും യുവാക്കള്‍ കബളിപ്പിക്കപ്പെടുന്നതു തുടരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group