ഹുവാൻ അൻ്റോണിയോ ലോപ്പസിൻ്റെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ദൈവവചന പ്രചാരക സംഘത്തിന്റെ പ്രതിനിധിയും, ഹോണ്ടൂറാസിലെ ട്രുജിലോ രൂപതയുടെ സാമൂഹ്യ അജപാലന ശുശ്രൂഷയുടെ ഏകോപകനുമായ ഹുവാൻ അൻ്റോണിയോ ലോപ്പസിൻ്റെ കൊലപാതകത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ അഗാധദുഃഖവും, അനുശോചനവും അറിയിച്ചു.

ലോപ്പസിൻ്റെ കൊലപാതകം ഏറെ ഞെട്ടലുളവാക്കുന്നതും സങ്കടപ്പെടുത്തു ന്നതുമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിലാണ് പാപ്പാ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഹോണ്ടൂറാസിലെ സമഗ്ര പാരിസ്ഥിതിക വികസനത്തിനായുള്ള സമിതിയുടെ പ്രാരംഭകനും കൂടിയാണ് ഹുവാൻ അന്തോണിയോ. മരണത്തിൽ വിഷമതയനുഭവിക്കുന്ന എല്ലാവരോടും തന്റെ അടുപ്പവും പ്രാർത്ഥനകളും അറിയിച്ച പാപ്പാ, ഒരുതരത്തിലുള്ള അക്രമവും ന്യായീകരിക്കാനാവില്ല എന്നും പറഞ്ഞു. അടിസ്ഥാന അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്നവരോടും, ഭൂമിയുടെ നിലവിളി ശ്രവിച്ചുകൊണ്ട്, പൊതുനന്മയ്ക്കായി പ്രതിജ്ഞാബദ്ധരായി സേവനം ചെയ്യുന്നവരോട് തനിക്കുള്ള അടുപ്പവും പാപ്പാ ഒരിക്കൽക്കൂടി അടിവരയിട്ടു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m