ശാസ്ത്രമേഖല മാനവിക വികസനത്തിന് സംഭാവനകൾ നൽകുന്നതാകണം : ഫ്രാൻസിസ് പാപ്പാ

മനുഷ്യരുടെ ഉന്നമനത്തിനും, സമൂഹത്തിന്റെ വളർച്ചയ്ക്കും ശാസ്ത്രലോകത്തിന് ഇനിയും ധാരാളം സംഭാവനകൾ നൽകുവാൻ ഉണ്ടെന്ന് ഉദ്ബോധിപ്പിച്ച ഫ്രാൻസിസ് മാർപാപ്പാ.

പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് മാർപാപ്പായുടെ ഈ ഉദ്ബോധനം.

‘മുഴുവൻ ഭൗമ വ്യവസ്ഥിതിയിലെയും മാറ്റങ്ങൾ കണക്കിലെടുത്ത് അതിനപ്പുറത്തേക്ക് നോക്കുവാനുള്ള ആശയം ഉൾക്കൊള്ളുന്ന ‘ആന്ത്രോപോസീൻ’ എന്ന ഗ്രീക്ക് പദവും, ‘നിർമ്മിതബുദ്ധി’ എന്ന ആശയവുമാണ് ചർച്ചകൾക്കുള്ള വിഷയങ്ങളായി എടുത്തിരിക്കുന്നത്.
പ്രകൃതിയിലും ആവാസവ്യവസ്ഥയിലും മനുഷ്യരാശി ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച്ച് വിവിധ തലങ്ങളിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, പൊന്തിഫിക്കൽ ശാസ്ത്ര വിദ്യാപീഠം ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തന്റെ കൃതജ്ഞത പാപ്പാ രേഖപ്പെടുത്തി. ആന്ത്രോപോസീൻ എന്ന ആശയം മുൻപോട്ടു വയ്ക്കുന്ന മാർഗ്ഗങ്ങൾ മനുഷ്യരാശിയുടെ അന്തസ്സിനെ സേവിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും ഇടവരുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. ലോകം ഗുരുതരമായ സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, തദ്ദേശവാസികളായവരെയും, ദരിദ്രരും, പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ ആളുകളെ ശ്രവിക്കുവാനും, അവരുടെ വിജ്ഞാനം ശ്രദ്ധിക്കുവാനും അക്കാദമി ചെലുത്തുന്ന ശ്രദ്ധയെ പാപ്പാ അഭിനന്ദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group