‘സാര്‍ക്കോ പോഡ്’ എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച്‌ ലോകത്ത് ആദ്യ മരണം ; കര്‍ശന നടപടിയുമായി് പൊലീസ്

ജനീവ: സാര്‍ക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച്‌ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കന്‍ സ്ത്രീയാണ് ഇത്തരത്തില്‍ മരിച്ചത്. ലോകത്ത് ഇതാദ്യമായിട്ടാണ് സാര്‍ക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച്‌ ഒരാള്‍ മരണം കൈവരിക്കുന്നത്.

ആത്മഹത്യയ്ക്ക് പ്രോത്സാഹനവും അതിന് വേണ്ടിയുള്ള അനുബന്ധ സഹായവും ഇവര്‍ക്ക് നല്‍കിയതായി സംശയിക്കുന്ന നിരവധി പേരെ വടക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സാര്‍ക്കോ സൂയിസൈഡ് പോഡ് നിര്‍മിച്ചിരിക്കുന്നത് ‘ലാസ്റ്റ് റിസോര്‍ട്ട്’ എന്ന സ്ഥാപനമാണ്. ഈ ഉപകരണവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നൈട്രജന്‍ വാതകം സീല്‍ ചെയ്ത അറയിലേക്ക് കുത്തിവയ്ക്കുന്ന ഒരു ബട്ടണ്‍ അമര്‍ത്താന്‍ ആത്മഹത്യ ചെയ്യുന്ന വ്യക്തിയെ അനുവദിക്കുന്ന തരത്തിലാണ് പോഡിന്റെ നിര്‍മ്മാണം ആ വ്യക്തി പിന്നീട് ഉറങ്ങുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്യും.

‘കടുത്ത വേദന അനുഭപ്പെടുന്ന ഗുരുതരമായ അസുഖം’ ഉണ്ടായിരുന്ന സ്ത്രീയാണ് സാര്‍ക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്തത് എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ജീവിതം തന്നെ മടുത്ത ഇവര്‍ രണ്ട് വര്‍ഷത്തിലധികമായി ജീവനൊടുക്കാന്‍ ആഗ്രഹിച്ചിരുന്നു.

അതേസമയം, ദയാവധം അനുവദിക്കുന്ന രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. വിചിത്രമായ ഒരു വസ്തുത ജീവിതം മടുത്ത ആളുകളെ മരിക്കുന്നതിന് സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m