പതിവ് തെറ്റിക്കാതെ ബെൽജിയം; ലക്സംബർഗ് സന്ദർശനം പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കാൻ പാപ്പ മേരി മേജർ ബസിലിക്കയിലെത്തി

ഇന്ന് ബെൽജിയത്തിലേക്കും ലക്സംബർഗിലേക്കും നടത്തുന്ന അപ്പസ്തോലിക യാത്രയെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാൻ ഫ്രാൻസിസ് പാപ്പ മേരി മേജർ ബസിലിക്കയിൽ എത്തി.

“പാപ്പ പതിവുപോലെ, ഔവർ ലേഡി സാലസ് പോപ്പുലി റൊമാനിയുടെ [റോമൻ ജനതയുടെ സംരക്ഷക] ഐക്കണിന്റെ മുമ്പാകെ പ്രാർത്ഥനയിൽ മുഴുകി. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്ര പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങി.” പരിശുദ്ധ സിംഹാസനം അറിയിച്ചു.

അപ്പസ്തോലിക യാത്ര ആരംഭിക്കുന്നതിന് മുമ്പും ശേഷവും ഈ മരിയൻ ഐക്കണിന് മുന്നിൽ പ്രാർത്ഥിക്കുന്ന പതിവ് മാർപാപ്പയ്ക്കുണ്ട്.

സമാധാനം, കുടിയേറ്റം, കാലാവസ്ഥാ അടിയന്തരാവസ്ഥ, യുവജനങ്ങളുടെ ഭാവി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെ ഫ്രാൻസിസ് പാപ്പ ഈ യാത്രയിൽ അഭിസംബോധന ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m