ജൂബിലി വർഷത്തിൽ പുതിയ ഭവനം നിർമ്മിച്ചു നൽകി കെ. സി. സി. മ്രാല യൂണിറ്റ്

മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് മ്രാല യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ ഒരു കുടുംബത്തിന് പുതിയ ഭവനം നിർമ്മിച്ചു നല്കി.

കെ. സി. സി. മ്രാല യൂണിറ്റിന്റെ നേതൃത്വത്തിൽ 15 ലക്ഷം രൂപ സമാഹരിച്ചാണ് ഭവനം നിർമ്മിച്ചത്.

വീടിന്റെ വെഞ്ചിരിപ്പു കർമ്മം കോട്ടയം അതിരൂപതയുടെ വികാരി ജനറാളും ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. മ്രാല ഇടവക വികാരി ഫാ. ജേക്കബ് പല്ലോന്നിൽ, യൂണിറ്റ് പ്രസിഡന്റ്റ് സ്റ്റീഫൻ ചേരിയിൽ, സെക്രട്ടറി സണ്ണി പച്ചിക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് മുല്ലപ്പള്ളിൽ, ജിനു എടൂർ, ജേക്കബ് പുന്നമറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണവും ഭവനനിർമ്മാണവും പൂർത്തിയാക്കിയ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group