പത്ത് ലക്ഷം കുട്ടികൾക്ക് ആരോഗ്യസംരക്ഷണം നൽകാൻ ഒരുങ്ങി വത്തിക്കാൻ

മൂന്നു വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള പത്തുലക്ഷം കുട്ടികൾക്ക് ആരോഗ്യസംരക്ഷണം നൽകാനുള്ള ദൗത്യത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് വത്തിക്കാൻ. ഇതിനായി കുട്ടികളുടെ ആരോഗ്യത്തിനായുള്ള ‘പോപ് ഗ്ലോബൽ അലയൻസ്’ എന്ന പേരിൽ പരിശുദ്ധ സിംഹാസനം ഒരു പുതിയ അന്താരാഷ്ട്ര ശൃംഖല ആരംഭിച്ചു.

2024 മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് യു. എസ്., ലാഭേച്ഛയില്ലാത്ത സംഘടനയായ ‘പാട്രൺസ് ഓഫ് ദി വേൾഡ്‌സ് ചിൽഡ്രൻ ഹോസ്പിറ്റലിന്റെ’ നേതൃത്വത്തിൽ ഈ സംരംഭം ആരംഭിച്ചത്: “കുട്ടികളാണ് നമ്മുടെ ഭാവിയുടെ ഉറവിടം. കുട്ടികളോടൊപ്പം നമുക്ക് പുതിയ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും”- മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group