21,000 വ്യാപാരികൾക്ക് ആശ്വാസം ; കേരള നികുതി ചുമത്തൽ നിയമ (ഭേദഗതി) ബിൽ പാസാക്കി

തിരുവനന്തപുരം സംസ്ഥാനത്തെ 21,000 വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതിക്ക് നിയമ പ്രാബല്യം നല്‍കുന്ന നികുതി നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി.

2024-ലെ കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ബില്ലാണ് നിയമസഭ പാസാക്കിയത്. മനഃപൂർവമല്ലാത്ത കാരണത്താല്‍ നികുതി കുടിശികാ നിയമനടപടിക്ക് വിധേയരായ 21,000 ല്‍ പരം വ്യാപാരികള്‍ക്ക് ബില്ല് നിയമമാകുന്നതോടെ ആംനസ്റ്റി പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിർദിഷ്ട സമയത്തിനുശേഷം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തവർക്കും ഈ ആനുകൂല്യം ലഭ്യമാക്കാൻ വ്യവസ്ഥയുണ്ട്. ജിഎസ്ടി നോട്ടീസുകളുടെ സമയപരിധി ഏകീകരിച്ച്‌ മൂന്നര വർഷമാക്കി. ട്രൈബ്യൂണല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളും ബില്ലിന്റെ ഭാഗമാണ്.

ഇഎൻഎയുടെ (എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) നികുതി അവകാശം സംസ്ഥാന നികുതിയില്‍ത്തന്നെ നിലനിർത്തുന്നതിന്, ജിഎസ്ടിയ്ക്ക് പുറത്താണ് ഇഎൻഎ എന്ന് വ്യക്തമാക്കുന്ന ഭേദഗതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബില്‍ അവതരിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m