മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവിങ്‌ ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണം

തൃശൂർ: കേരളത്തിന് പുറത്തുനിന്നെടുത്ത ഡ്രൈവിങ്‌ ലൈസൻസുകളുടെ മേല്‍വിലാസം കേരളത്തിലേക്ക്‌ മാറ്റാൻ പുതിയ വ്യവസ്ഥയുമായി മോട്ടേർ വാഹന വകുപ്പ്.

കേരളത്തിലെ വിലാസത്തിലേക്ക് മാറ്റം സാധ്യമാകണമെങ്കില്‍ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു കാണിക്കണം.

കേരളത്തെ അപേക്ഷിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍ ഡ്രൈ‌വിങ്‌ ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളില്‍ പോയി ലൈസൻസ്‌ എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം.

അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോ‍‍ഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെടുത്ത ലൈസൻസ് കാലാവധിയെത്തുന്നതിനു മുൻപേ പുതുക്കാൻ പോലും കേരളത്തില്‍ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം രാജ്യത്ത് എവിടെനിന്നും പൗരന്മ‍ാർക്ക് ലൈസൻസ് എടുക്കാം. ലൈസൻസ് അനുവദിക്കുന്നതിന് രാജ്യത്താകമാനം ഒരേ മാനദണ്ഡമാണ്. ഈയിടെ കേരളത്തില്‍ ലൈസൻസ് അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m