വഖഫ് ബോർഡ് വിഷയവുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന, റവന്യൂ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള മുനമ്പം നിവാസികളുടെ സമരത്തിന് ഐക്യ ദാർഢ്യവുമായി പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവും ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവും സമര പന്തൽ സന്ദർശിച്ചു.
” മുനമ്പത്തെത്തിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനെന്നപോലെഅനുഭവപ്പെട്ടു എന്നു ബിഷപ്പ് മാർ കല്ലറങ്ങാട്ട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിന്റെ കാതലെന്നും, സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. ”
പാലാ രൂപതയിലെ മോൺസിഞ്ഞോർ ജോസഫ് മലേപറപ്പിൽ, ചാൻസലർ ഫാ:ജോസഫ് കുറ്റിയാങ്കൽ,വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രിയപ്പെട്ട വൈദികർ, കത്തോലിക്ക കോൺഗ്രസ്സ് രൂപത ഡയറക്ടർ റവ:ഡോ: ജോർജ് വർഗീസ്സ് ഞാറക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി ശ്രീ ജോസ് വട്ടുകുളം, ഗ്ലോബൽ സെക്രട്ടറി ശ്രീമതി ആൻസമ്മ സാബു ,, കത്തോലിക്ക കോൺഗ്രസ്, പിതൃവേദി, S M Y M സംഘടനകളുടെ രൂപതാ, ഫോറോന, യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m