ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ പാപ്പായുടെ ആഹ്വാനം. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ഏവരും, പ്രത്യേകിച്ച് ക്രൈസ്തവവിശ്വാസത്തിൽ ജീവിക്കുന്ന സർക്കാരുകൾ എല്ലാ പരിശ്രമങ്ങളും നടത്തണമെന്ന് സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷങ്ങളിലെ പൊതുപ്രഭാഷണങ്ങളിൽ അവർത്തിച്ചതുപോലെ, ഫെബ്രുവരി 2 ഞായറാഴ്ച വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ സമാധാനത്തിനായും സംഘർഷങ്ങളുടെ അറുതിക്കായും ആഹ്വാനം ചെയ്തതിന് ശേഷമാണ് എക്സിൽ ഇത്തരമൊരു സന്ദേശം പാപ്പാ കുറിച്ചത്.
"നിലവിൽ തുടരുന്ന എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കാനായി ചർച്ചകളിൽ, സാധിക്കുന്നതിന്റെ പരമാവധി ശ്രമങ്ങൾ നടത്താൻ, ഏവരോടും, പ്രത്യേകമായി ക്രൈസ്തവവിശ്വാസം ഏറ്റുപറയുന്ന എല്ലാ സർക്കാരുകളോടുമുള്ള എന്റെ അഭ്യർത്ഥന ഞാൻ പുതുക്കുന്നു. പീഡനങ്ങൾ സഹിക്കുന്ന ഉക്രൈനിലും, പാലസ്തീന, ഇസ്രായേൽ, ലെബനോൻ, മ്യാന്മാർ, സുഡാൻ, വടക്കൻ കിവു എന്നിവിടങ്ങളിൽ സമാധാനമുണ്ടാകുവാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പാ എഴുതിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0