“അമ്മയ്ക്കു വേണ്ടി” മനോഹരമായ ഒരു മരിയൻ ഗാനം കൂടി…

എത്രപാടിയാലും, എത്ര കേട്ടാലും എത്ര എഴുതിയാലും മതിവരാത്തതാണ് മരിയൻ ഭക്തി ഗാനങ്ങൾ. പരിശുദ്ധ അമ്മയോടുള്ള മക്കളുടെ സ്നേഹം തന്നെയാണ് ഇതിന് കാരണം.

അതുകൊണ്ടുതന്നെ മറ്റൊരു മരിയൻ ഭക്തിഗാനം കൂടി പ്രേക്ഷകർക്ക് മുന്നിൽ സമർപ്പിക്കുകയാണ് ഫാ. ഷാജി തുമ്പേച്ചിറയിൽ.

https://m.youtube.com/watch?v=49ypO1NgNyE

പുതിയ ഈണത്തിലും വരിയിലും ശബ്ദത്തിലും വിസ്മയിപ്പിക്കുന്ന “അമ്മേ മാതാവേ എന്നുഞാൻ”… എന്ന് തുടങ്ങുന്ന ഈ ഗാനം
മരിയൻ ഭക്തിഗാന രംഗത്ത് നിസ്തുല സംഭാവനകൾ നൽക്കുന്ന ഫാ. ഷാജി തുമ്പേച്ചിറയിൽ തന്നെയാണ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. സിസ്റ്റർ ലിസ്മി സിഎംഐ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹമായിട്ടാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിലേക്ക് കൂടുതലായി അടുക്കുവാൻ ഈ ഗാനവും വീഡിയോയും ഏറെ സഹായിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group