മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ തെക്ക്-പടിഞ്ഞാറന്‍ ആംഗ്ലോഫോണ്‍ മേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പുരോഹിതൻ മോചിതനായി.
മാംഫെ രൂപതയുടെ വികാരി ജനറാളായ മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനെ വിഘടവാദികളെന്ന്‍ കരുതപ്പെടുന്ന ആയുധധാരികളായ അജ്ഞാതർ ഓഗസ്റ്റ് 29ന് തട്ടി കൊണ്ടുപോയെന്ന വിവരം മാംഫെ രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ സിഞ്ചുവാണ് മാധ്യമങ്ങളെ അറിയിച്ചത്.തുടർന്ന് മൂന്നു ദിവസത്തിനുശേഷം മോചനദ്രവ്യം ഇല്ലാതെ അദ്ദേഹത്തെ വിട്ടയച്ചുവെന്നും, വൈദികന് വേണ്ടി പ്രാർത്ഥിച്ച വിശ്വാസികൾക്ക് നന്ദി അറിയിച്ചുകൊണ്ട് രൂപത ചാൻസലർ പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group