മനുഷ്യരെ കേന്ദ്ര സ്ഥാനത്തു നിർത്തിയുളള സമ്പദ് വ്യവസ്ഥ അനിവാര്യം

പണത്തെ ദൈവമായി ആരാധിക്കുന്ന സമ്പദ്വ്യവസ്ഥ മാനവരാശിക്ക് ഗുണകരമല്ലെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തിന് ലോകം ഏറെ ആദരവോടെയാണ് ചെവിയോർത്തത്. 2022 സെപ്തബർ 24 ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജന്മസ്ഥലം സന്ദർശിക്കവേ പാപ്പ സുവിശേഷാനുസൃതമായ പുതിയൊരു സമ്പദ്വ്യവസ്ഥയിലൂടെ മാത്രമേ ലോകത്തിന് പൊതു നന്മയിൽ അധിഷ്ഠിതമായ സാമൂഹികാവസ്ഥയിലേക്ക് മടങ്ങിവരാൻ കഴിയൂ എന്ന് പാപ്പ നിർദ്ദേശിച്ചു.

ആഗോളവത്ക്കരണ നയങ്ങളെ പേരെടുത്തു പറയാതെ വിമർശിച്ച പാപ്പ യുദ്ധത്തിന്റേതല്ലാത്ത സമാധാനത്തിന്റെതായ സാമ്പത്തിക ക്രമത്തിലേക്ക് ലോകം തിരികെ നടക്കണമെന്ന് ആഹ്വാനം ചെയ്തത് യുവതീ യുവാക്കളായ സംരംഭകരോടും സാമ്പത്തിക വിദദ്ധരോടും നയരൂപീകരണത്തിൽ നേതൃത്വം നൽകുന്നവരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടതും സെപ്തം
തബർ 24നാണ്. പുതിയൊരു വികസനമാതൃകയുടെ ആവശ്യകതയും പാപ്പ എടുത്തു പറഞ്ഞു. “ശക്തർ ശക്തിയില്ലാത്തവരെ ഭക്ഷിക്കുന്ന കാ ലമാണിത്. മനുഷ്യരെ ഇന്ന് ചിലർ എറിഞ്ഞുകളയുകയാണ്. ആ പാവങ്ങളാകട്ടെ പുറ ത്താക്കപ്പെട്ട അവശിഷ്ടങ്ങളായി കരുതപ്പെടുന്ന സാമൂഹിക സംവിധാനം വ്യാപിക്കാൻ ഇടയാക്കുന്നു.

ഫ്രാൻസിസ് പാപ്പയുടെ ഈ ആഹ്വാനങ്ങളുടെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം പ്രശ്നവും ബഫർസോൺ സംബന്ധിച്ച നിയമങ്ങളും കേരളസഭ പരിചിന്തിക്കുന്നത്. മനുഷ്യരെ കേന്ദ്രമാക്കിയുള്ള ഒരു പുതിയ സാമ്പത്തിക ക്ര മമാണ് ഇന്നിന്റെ ആവശ്യമെന്ന പാപ്പയുടെ നിർദ്ദേശം “ഇന്നിന്റെയും നാളെയുടെയും സമ്പദ്വ്യവസ്ഥ സുവിശേഷത്തിന്റെ സമ്പദ്വ്യവസ്ഥയാക്കി രൂപാന്തരപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം.

കടപ്പാട് :ഡോ. ഫാ എബ്രഹാം ഇരിമ്പിനിക്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group